ഏഷ്യന്‍ ഗെയിംസ്; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യയ്ക്കു വീണ്ടും സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. 88.03 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെ പുതിയ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചു. മൂന്നാം ശ്രമത്തിലാണ് നീരജ് റിക്കാര്‍ഡ് ദൂരം പിന്നിട്ടത്. ഗെയിംസില്‍ ഇന്ത്യയുടെ എട്ടാം സ്വര്‍ണമാണിത്.
ലോംഗ്ജംപില് മലയാളി താരം നീനയും സ്റ്റീപ്പിള്‍ ചേസില്‍ സുധ സിംഗും വെള്ളിമെഡലുകള്‍ സ്വന്തമാക്കി. 6.51 മീറ്റര്‍ ചാടിയാണ് നീന വെള്ളി നേടിയത്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് 9:40.3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സുധ വെള്ളി സ്വന്തമാക്കി.
https://www.facebook.com/Malayalivartha























