ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം 200 മീറ്ററില്‍ ഇന്ത്യന്‍ താരങ്ങളായ ദ്യുതി ചന്ദും ഹിമ ദാസും സെമിയിലേക്ക്

ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം 200 മീറ്ററില്‍ ഇന്ത്യന്‍ താരങ്ങളായ ദ്യുതി ചന്ദ്, ഹിമ ദാസ് എന്നിവര്‍ സെമിയിലേക്ക് യോഗ്യത നേടി. ഹീറ്റ്‌സില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് ദ്യുതി സെമിയില്‍ ഇടം പിടിച്ചത്. 23.37 സെക്കന്‍ഡിലാണ് ദ്യുതി ഓട്ടം പൂര്‍ത്തിയാക്കിയത്.
അതേസമയം, ഹീറ്റ്‌സില്‍ നാലാം സ്ഥാനത്തെത്തിയാണ് ഹിമയുടെ സെമി പ്രവേശനം. 23.47 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്.
https://www.facebook.com/Malayalivartha























