ഏഷ്യന്‍ ഗെയിംസ്; 800 മീറ്ററില്‍ മന്‍ജിത്ത് സിങ്ങിന് സ്വര്‍ണം; ജിന്‍സണ്‍ ജോണ്‍സന് വെള്ളി, കുറാഷില്‍ പിങ്കിക്ക് വെള്ളി

ജക്കാര്‍ത്തയില്‍ നടക്കുന്ന 18ാമത് ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 800 മീറ്ററില്‍ മന്‍ജിത്ത് സിങ് സ്വര്‍ണം നേടി. ഇതേയിനത്തില്‍ മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ് വെള്ളി നേടി. തുടര്‍ച്ചയായ മൂന്നു ഫൈനലുകളിലെ വെള്ളി നേട്ടത്തിനു പിന്നാലെ ഒടുവില്‍ മന്‍ജിത്ത് സ്വര്‍ണമണിഞ്ഞു.
1:46:15 മിനിറ്റിലാണ് മന്‍ജിത്ത് ഫിനിഷ് ചെയ്തത്. ജിന്‍സണ്‍ 1:46:35 മിനിറ്റിലും. ഖത്തറിന്റെ അബൂബക്കര്‍ അബ്ദുള്ളയ്ക്കാണ് വെങ്കലം.
അതേസമയം കുറാഷ് വനിതകളുടെ 52 കിലോ വിഭാഗത്തില്‍ പിങ്കി ബല്‍ഹാര വെള്ളിയും മാലപ്രഭാ യാദവ് വെങ്കലവും നേടി.
https://www.facebook.com/Malayalivartha























