ഇന്ത്യയുടെ ഫൈനല്‍ മോഹം അവസാനിച്ചു; സഡന്‍ഡെത്തിൽ ഇന്ത്യയെ തകര്‍ത്ത് മലേഷ്യ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയെ തകര്‍ത്ത് മലേഷ്യ ഫൈനലില്‍. തോല്‍വിയോടെ ഇന്ത്യക്ക് ഈ ഇനത്തില്‍ വെങ്കല മെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സഡന്‍ഡെത്തിലായിരുന്നു ഇന്ത്യയെ മലേഷ്യ വീഴ്ത്തിയത്.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. നിശ്ചിതസമയത്തും അധികസമയത്തും 2-2 ന് ഇരുടീമും തുല്യത പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും സഡന്‍ഡെത്തിലേക്കും കളി മുന്നേറുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീണ്ടും രണ്ടു ഗോളുകള്‍ അടിച്ച് ഇരുവരും തുല്യതയിലെത്തിയതോടെ സഡന്‍ഡെത്ത് വിജയം നിര്‍ണയിച്ചു. സഡന്‍ഡെത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ പെനാല്‍റ്റിയെടുത്ത എസ്.വി സുനില്‍ അവസരം നഷ്ടപ്പെടുത്തിയതോടെ ഇന്ത്യയുടെ ഫൈനല്‍ മോഹം അവസാനിച്ചു.
https://www.facebook.com/Malayalivartha























