ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്ററില്‍ വെങ്കലമെഡല്‍ നേടിയ സ്പ്രിന്റര്‍ ദ്യുതിചന്ദിന് ഒഡീഷ സര്‍ക്കാര്‍ 1.5 കോടി അധിക പ്രതിഫലം പ്രഖ്യാപിച്ചു
ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്ററില്‍ വെങ്കലമെഡല്‍ നേടിയ സ്പ്രിന്റര്‍ ദ്യുതിചന്ദിന് ഒഡീഷ സര്‍ക്കാര്‍ 1.5 കോടി അധിക പ്രതിഫലം പ്രഖ്യാപിച്ചു. 2020 ടോക്കിയോ ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ദ്യുതിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു.
ഒഡീഷയിലെ ജജ്പുര് ജില്ലയിലെ ചാക്ക ഗോപാല്‍പൂരില്‍ ഒരു നെയ്ത്ത് കുടുംബത്തില്‍ ജനിച്ച ദ്യുതി ബുധനാഴ്ച 23.20 സെക്കന്‍ഡിലാണ് 200 മീറ്റര്‍ ഓടിയെത്തിയത്. നേരത്തേ 100 മീറ്ററില്‍ ദ്യുതി വെള്ളി നേടിയപ്പോഴും മുഖ്യമന്ത്രി സമാന തുക ദ്യുതിക്ക് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha