ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; സ്ക്വാഷ് വനിതാ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി
ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് വനിതാ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കല്‍, സുനയന കുരുവിള, തന്വി ഖന്ന എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. ഫൈനലില്‍ ഹോങ്കോംഗിനോട് 2-0നു പരാജയപ്പെട്ടു.
സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പാളി. ആദ്യ പോരാട്ടത്തിനിറങ്ങിയ ജോഷ്നയും രണ്ടാം പോരാട്ടത്തിനിറങ്ങിയ സുനയനയും പരാജയപ്പെട്ടതോടെ ഇന്ത്യ വെള്ളിയില്‍ ഒതുങ്ങി. ദീപിക പള്ളിക്കലിന് ഇറങ്ങേണ്ടി വന്നില്ല.
https://www.facebook.com/Malayalivartha