സാനിയയോടും അതിക്രമം: സാനിയയെ പ്രമുഖ ക്രിക്കറ്റ് താരം തുടര്‍ച്ചയായി ശല്യപ്പെടുത്തി: വെളിപ്പെടുത്തലുമായി ഷൊയ്ബ് മാലിക്
സാനിയ മിര്‍സയോട് താരം മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ പ്രമുഖ ക്രിക്കറ്റ് താരം തുടര്‍ച്ചയായി ശല്യപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി പാക്ക് ക്രിക്കറ്റ് താരവും ഭര്‍ത്താവുമായ ഷൊയ്ബ് മാലിക് രംഗത്ത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബിര്‍ റഹ്മാനെതിരെയാണ് മാലിക് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
നാലു വര്‍ഷം മുമ്പ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ പരാതി. എന്നാല്‍ മാലിക്കിന്റെ പരാതിയെ തുടര്‍ന്ന് താരത്തിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നതിനെപ്പറ്റി ഇതുവരെ മാലിക്കിന് അറിയിപ്പ് നല്‍കിയിട്ടില്ല. അച്ചടക്ക നടപടി പലതവണ നേരിട്ടിട്ടുള്ള താരമാണ് സബ്ബിര്‍ റഹ്മാന്.
https://www.facebook.com/Malayalivartha