സാഫ് കപ്പ് യുവ പ്രതിരോധനിര താരം സുഭാഷിഷ് ബോസ് ഇന്ത്യന്‍ ടീമിനെ നയിക്കും
പുതിയ നായകന്റെ കീഴില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം സാഫ് കപ്പിലെ ആദ്യമത്സരത്തിനിറങ്ങും. യുവ പ്രതിരോധനിര താരം സുഭാഷിഷ് ബോസാണ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ബുധനാഴ്ച ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളി. മാലദ്വീപ്, ശ്രീലങ്ക എന്നിവര്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. എ ഗ്രൂപ്പില്‍ ആതിഥേയരായ ബംഗ്ലദേശ്, നേപ്പാള്‍, പാക്കിസ്ഥാന്, ഭൂട്ടാന് എന്നിവരാണുള്ളത്. സെപ്റ്റംബര്‍ നാലു മുതല്‍ 15 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്
സാഫ് കപ്പില്‍ ഏഴു കിരീടവുമായി ഇക്കാര്യത്തില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. 2015ല്‍ നടന്ന അവസാന ചാംപ്യന്‍ഷിപ്പില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായിരുന്നു.
https://www.facebook.com/Malayalivartha