റാഫേല്‍ നദാലിന് പരിക്ക്... യുഎസ് ഓപ്പണില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടില്‍ ഡെല്‍ പൊട്രോയും തമ്മില്‍ ഫൈനല്‍
യുഎസ് ഓപ്പണില്‍ ഒന്നാംനമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ പരിക്കറ്റു പിന്മാറിയതോടെ ഡെല്‍ പൊട്രോ ഫൈനലില്‍ കടന്നു .യുഎസ് ഓപ്പണില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടില്‍ ഡെല്‍ പൊട്രോയും തമ്മിലുള്ള ഫൈനല്‍ പോരാട്ടം. . 76 (73) 62 എന്ന സ്കോറില്‍ നില്‍ക്കേ വലത് കാല്‍മുട്ടിലേറ്റ പരിക്കുമൂലം നദാല്‍ പിന്മാറുകയായിരുന്നു.
രണ്ടാം സെമിയില്‍ 21ാം സീഡ് ജപ്പാന്റെ കെയ് നിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ജോക്കോവിച്ച് ഫൈനലില്‍ എത്തിയത്. ഗ്രാന്സ്ലാം സെമിയില്‍ പ്രവേശിക്കുന്ന ആദ്യ പുരുഷ ജാപ്പനീസ് താരമെന്ന നേട്ടവുമായി എത്തിയ നിഷികോരിയെ ജോക്കോവിച്ച് നിഷ്പ്രയാസം കീഴടക്കി. സ്കോര്‍: 63,64,62.
2009ലെ ചാമ്പ്യനായ ഡെല്‍ പൊട്രോ ഒമ്പത് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കുന്നത്. യുഎസ് ഓപ്പണില്‍ രണ്ടു വട്ടം ചാമ്പ്യനായ ജോക്കോവിച്ച്ഇവിടെ എട്ടാം ഫൈനലാണ് കളിക്കുന്നത്.
https://www.facebook.com/Malayalivartha