ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ എട്ടു മലയാളി താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ; പ്രഖ്യാപനവുമായി മന്ത്രി ഇ പി ജയരാജന്
ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ടു മലയാളി താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാറിനുള്ളത് എന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കളെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര് ശ്രീജേഷ്, പി യു ചിത്ര, ജിന്സണ് ജോണ്‍, വികെ വിസ്മയ, നീന വരക്കില്‍, മുഹമ്മദ് അനസ് യഹിയ, കുഞ്ഞുമുഹമ്മദ്, ജിതിന് ബേബി എന്നീ എട്ട് മലയാളികളാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ സ്വന്തമാക്കിയത് ഇവരെ ആദരിക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളും.
ഇതുവരെ 157 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. കായികരംഗം വളര്‍ത്തുന്നതിനെ ഭാഗമായി ഓപ്പറേഷന് ഒളിമ്ബിയ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha