ചൈന ഓപ്പണ്‍ ബാഡ്മിന്റെൺ ; സൈന നെഹ്വാളിന് തോൽവി; പി.വി. സിന്ധു പ്രീക്വാര്‍ട്ടറിൽ
ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് സുഖദുഃഖസമ്മിശ്ര ദിനം. വനിതാ വിഭാഗത്തില്‍ പി.വി. സിന്ധു പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചു. എന്നാല്‍ സൈന നെഹ്വാളിന്റെ പോരാട്ടം ആദ്യ റൗണ്ടില്‍ അവസാനിച്ചു.
ദക്ഷിണ കൊറിയന്‍ താരം സുന് ജി ഹൈനോട് 22-20 8-21 14-21 എന്ന സ്കോറിന് തോറ്റാണ് സൈന പുറത്തായത്. 48 മിനിറ്റുകളാണ് പോരാട്ടം നീണ്ടത്. കടുത്ത പോരാട്ടത്തിനൊടുവില്‍ ആദ്യ സെറ്റ് നേടിയ സൈന അടുത്ത രണ്ടു സെറ്റുകളും നഷ്ടപ്പെടുത്തുകയായിരുന്നു.
അതേസമയം, ലോക ചാമ്ബ്യന്‍ഷിപ്പ് വെള്ളി മെഡലുകാരി സിന്ധു ജപ്പാന്റെ സെന കവാകമിയെ തോല്‍പ്പിച്ചാണ് മുന്നേറിയത്. 21-15, 21-13 എന്ന സ്കോറിനാണ് മൂന്നാം സീഡുകാരി സിന്ധുവിന്റെ ജയം. 2016-ലെ ചൈന ഓപ്പണ്‍ ജേതാവായ സിന്ധു രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha