72ാമത് ദേശീയ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലെ നീന്തല്‍ മത്സരത്തില്‍ കേരളത്തിന്റെ സൂപ്പര്‍ നീന്തല്‍താരം സജന് പ്രകാശിന് വീണ്ടും ഡബിള്‍ സ്വര്‍ണം
72ാമത് ദേശീയ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലെ നീന്തല്‍ മത്സരത്തില്‍ കേരളത്തിന്റെ സൂപ്പര്‍ നീന്തല്‍താരം സജന് പ്രകാശിന് ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഡബിള്‍ സ്വര്‍ണം. രണ്ടും റെക്കോഡ് തിളക്കത്തോടെ. ആദ്യ ദിവസം റെക്കോഡ് ഡബിള്‍ നേടിയ സജന് ചാമ്പ്യന്‍ഷിപ്പില്‍ നാല് റെക്കോഡ് സ്വര്‍ണം തികച്ചു. കേരളത്തിന് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ലഭിച്ചതും നാല് സ്വര്‍ണം. ഇന്നലെ നാല് റെക്കോഡുകളാണ് പിറന്നത്. ഇതോടെ മൂന്നു ദിനങ്ങളിലായി 14 ദേശീയ റെക്കോഡുകളാണ് പിറന്നത്.
ഇന്നലെ പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ് റ്റൈലിലായിരുന്നു സാജന് ദേശീയ റെക്കോഡോടെ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്വര്‍ണം നീന്തിയെടുത്ത്. പിന്നാലെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലും റെക്കോഡ് സ്വര്‍ണം തികച്ചു. ആദ്യ ദിനം 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും 200 മീറ്റര്‍ മെഡ്ലേയിലുമായിരുന്നു സജന്റെ റെക്കോഡ് ഡബിള്‍.
"
https://www.facebook.com/Malayalivartha