ഇനി ചെറിയ കാര്യങ്ങൾ ഇല്ല ,വലിയ കളികൾ മാത്രം; കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി മോഹൻലാൽ
സച്ചിൻ തെൻഡുൽക്കർ ഉപേക്ഷിച്ച ബ്ലാസ്റ്റേഴ്സിനെ നെഞ്ചിലേക്കെടുത്ത് മലയാളത്തിന്റെ സ്വന്തം നടന വിസ്മയം മോഹൻലാൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി നടൻ മോഹൻലാലിനെ ക്ലബ് തെരഞ്ഞെടുത്തു. സച്ചിൻ ബ്ലാസ്റ്റേഴ്സു വിട്ടതോടെയാണ് മോഹൻലാലിനെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന ജേഴ്സി പ്രകാശന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
പുതിയ സീസണു തൊട്ടു മുന്‍പായി ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം സച്ചിന് കൈവിട്ടത് മഞ്ഞപ്പടയുടെ ആരാധകരെ നിരാശരാക്കിയിരുന്നു. ഈ നിരാശയില്‍ നിന്ന് ആരാധകരെ കരകയറ്റാന്‍ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ക്കു സാധിക്കുമെന്നാണ് ഉടമസ്ഥരുടെ പ്രതീക്ഷ.
ആദ്യ സീസണ് മുതല്‍ ടീമിന്റെ സഹഉടമയായിരുന്ന സച്ചിന് തന്റെ ഓഹരികള്‍ വിറ്റഴിച്ചതോടെ നിലവില്‍ തെലുഗു സൂപ്പര്‍ താരം ചിരഞ്ജിവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ.സെപ്റ്റംബര്‍ 29ന് കോല്‍ക്കത്തയില്‍ എടികെയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
https://www.facebook.com/Malayalivartha