ഇന്ത്യയെ മന്‍പ്രീത് സിംഗ് നയിക്കും ; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മലയാളി താരം ശ്രീജേഷിന് പകരം മന്‍പ്രീത് സിങ്ങ് ടീം ഇന്ത്യയെ നയിക്കും

ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പ് ഹോക്കിയില്‍ ഇന്ത്യയെ മന്‍പ്രീത് സിംഗ് നയിക്കും. ഒക്ടോബര്‍ 18ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി 18 അംഗങ്ങളുടെ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മാസം മസ്കറ്റില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മലയാളി താരം ശ്രീജേഷിന് പകരമായാണ് മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിങ്ങ് ടീം ഇന്ത്യയെ നയിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യ മസ്കറ്റില്‍ ഇറങ്ങുന്നത്.
2016 ല്‍ മലേഷ്യയില്‍ വെച്ച് പാക്കിസ്ഥാനെ 3-2 പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ചിന്‍ഗ്ലെന്‍സന സിംഗ് ആണ് വൈസ് ക്യാപ്റ്റന്‍. യുവാക്കളെയും സീസണ്‍ടായ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് ടീമിനെ കോച്ച് ഹരേന്ദ്ര സിംഗ് ഒരുക്കിയത്. യുവ ഗോള്‍കീപ്പര്‍ കൃഷന്‍ ബഹാദൂര്‍ പതക്കിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























