ഇറ്റാലിയന്‍ ലീഗിലെ ഗംഭീര കുതിപ്പ് യുവന്റസ് തുടരുന്നു ; ഹോം മത്സരത്തില്‍ ബൊളോഗ്നയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയിച്ചു

ഇറ്റാലിയന്‍ ലീഗിലെ ഗംഭീര കുതിപ്പ് യുവന്റസ് തുടരുന്നു. ലീഗിലെ ആറാം മത്സരത്തിലും യുവന്റസ് വിജയിച്ചു. ലീഗിലെ ജയത്തോടെ 6 മത്സരങ്ങളില്‍ ആറു ജയവുമായി 18 പോയന്റോഡെ ലീഗില്‍ ഒന്നാമതാണ് യുവന്റസ്. ഹോം മത്സരത്തില്‍ ബൊളോഗ്നയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്.
ആദ്യ 16 മിനുട്ടിനിടെ തന്നെ രണ്ടു ഗോളുകളും പിറന്നിരുന്നു. ആദ്യ ഇലവനില്‍ തന്നെ ഇറങ്ങിയ ഡിബാല ആയിരുന്നു യുവന്റസിനായി ഇന്ന് ആദ്യം വലകുലുക്കിയത്. 11ആം മിനുട്ടില്‍ ആയിരുന്നു ഡിബാലയുടെ ഗോള്‍. അഞ്ചു മിനുട്ടുകള്‍ക്ക് അപ്പുറം മാറ്റ്യുഡിയും യുവന്റസിനായി സ്കോര്‍ ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു മാറ്റ്യുഡിയുടെ ഗോള്‍ അസിസ്റ്റ് ചെയ്തത്. അവസാന രണ്ട് ലീഗ് മത്സരങ്ങളിലും ഗോള്‍ കണ്ടെത്തിയ റൊണാള്‍ഡോക്ക് ഇന്ന് ഗോള്‍ കണ്ടെത്താന്‍ ആയില്ല. നിരവധി നല്ല അവസരങ്ങള്‍ ഇന്നും റൊണാള്‍ഡോയ്ക്ക് ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha


























