ഏഷ്യന്‍ പാരഗെയിംസില്‍ ഇന്ത്യ ആദ്യദിനത്തില്‍ സ്വന്തമാക്കിയത് അഞ്ച് മെഡലുകള്‍
മൂന്നാമത് ഏഷ്യന്‍ പാരഗെയിംസില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യ ദിനത്തില്‍ അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടു വെള്ളിയും മൂന്ന് വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. പുരുഷന്മാരുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഫര്‍മന്‍ ബാഷ വെള്ളിമെഡല്‍ നേടിയപ്പോള്‍ പരംജീത് കുമാര്‍ വെങ്കലം സ്വന്തമാക്കി.
നീന്തലില്‍ വനിതകളുടെ നൂറു മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ ദേവന്‍ഷി സജിത വെള്ളി നേടിയപ്പോള്‍ പുരുഷന്മാരുടെ വ്യക്തിഗത മെഡ്ലെയില് സുയാഷ് ജാദവ് വെങ്കലം കരസ്ഥമാക്കി.
https://www.facebook.com/Malayalivartha