നേഷന്‍സ് ലീഗ് കപ്പില്‍ ജര്‍മനിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലന്‍ഡ്സ്
നേഷന്‍സ് ലീഗ് കപ്പില്‍ ജര്‍മനിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലന്‍ഡ്സ്. വിര്‍ജില്‍ വാന്‍ ഡിക്, ഡിപെയ്, വിനാല്‍ഡം എന്നിവരാണെ ജര്‍മനിയെ നാണം കെടുത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നിലായിരുന്ന ഡച്ചുകാര്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍കൂടി ജര്മന്വലയില് നിക്ഷേപിച്ചു. ലിവര്‍പൂള്‍ ജോഡികളായ വിര്‍ജില്‍ വാന്‍ ഡികും വിനാല്ഡമുമാണ് ജര്‍മനിയെ തകര്‍ത്തത്.
ആദ്യമായാണ് ഡച്ചുകാര്‍ക്കു മുന്നില്‍ ഇത്രയും വലിയ മാര്‍ജിനില്‍ ജര്‍മനി പരാജ!യപ്പെടുന്നത്. നിരവധി സുവര്ണാവസരങ്ങള് പാഴാക്കിയ ജര്‍മനി തോല്‍വി ചോദിച്ചുവാങ്ങുക!യായിരുന്നു. കഴിഞ്ഞ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ യോക്കിം ലോയുടെ കുട്ടികള്‍ക്ക് സ്കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതോടെ റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ നാണക്കേടുപേറുന്ന ജര്‍മന്‍ പരിശീലകനുമേല് കൂടുതല്‍ സമ്മര്‍ദ്ദമേറി.
https://www.facebook.com/Malayalivartha