എല്‍ക്ലാസിക്കോയില്‍ ബാഴ്സയുടെ ലയണല്‍ മെസിയും കളത്തിലിറങ്ങില്ല
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടതോടെ നിറംമങ്ങിയ എല്ക്ലാസിക്കോയ്ക്കു മറ്റൊരു നഷ്ടം കൂടി. അടുത്തു നടക്കാനിരിക്കുന്ന എല്‍ക്ലാസിക്കോയില്‍ ബാഴ്സയുടെ ലയണല്‍ മെസിയും കളത്തിലിറങ്ങില്ല. ലാലിഗയില്‍ സെവിയ്യക്കെതിരെ നടന്ന മത്സരത്തില്‍ പരിക്കേറ്റതാണ് അര്‍ജന്റീന താരത്തിനു വിനയായത്. സെവിയ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയ മത്സരത്തില്‍ മെസിയുടെ പരിക്ക് ബാഴ്സയ്ക്കു കനത്ത തിരിച്ചടിയായി. കൈയ്ക്കു പരിക്കേറ്റ മെസിക്കു മൂന്ന് ആഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മത്സരത്തിനിടെ സെവിയ്യ താരം ഫ്രാങ്കോ വാസ്ഗസുമായി കൂട്ടിയിടിച്ച മെസി വേദനമൂലം മൈതാനത്ത് വീണുകിടന്ന് പുളഞ്ഞു. ഇതോടെ 26 ാം മിനിറ്റില്‍ അദ്ദേഹം കളംവിടുകയും ചെയ്തു.
പരിക്കേല്‍ക്കുന്നതിനു തൊട്ടുമുമ്പ് (12ാം മിനിറ്റ്) ഒരു ഗോള്‍ നേടിയ മെസി ടീമിനു എതിരില്ലാത്ത രണ്ടു ഗോളിന്റെ ലീഡ് നേടിക്കൊടുത്തിരുന്നു. രണ്ടാം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞോയാണ് ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടത്. സുവാരസും റാകിട്ടിച്ചും ബാഴ്സയ്ക്കായി ഗോള്‍ നേടി
സെവിയ്യയുടെ അക്കൗണ്ടിലെ ഒരു ഗോള്‍ ബാഴ്സയുടെ സംഭാവന!യായിരുന്നു. ബാഴ്സ സെന്റര്‍ ബാക്ക് ക്ലെമന്റ് ലെന്‍ഗ്ലറ്റ് ആണ് ഓണ്‍ ഗോള്‍ സംഭാവന ചെയ്തത്. കളിയുടെ ഇഞ്ചുറി ടൈമില്‍ ലൂയിസ് മുരീല് സെവിയ്യയുടെ സ്വന്തം ഗോള്‍ നേടി.
https://www.facebook.com/Malayalivartha