അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കമായി; ആദ്യ സ്വര്‍ണം ആതിഥേയരായ തിരുവനന്തപുരത്തിന്, മൂന്നു ദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും
അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കമായി. ആദ്യ സ്വര്‍ണം ആതിഥേയരായ തിരുവനന്തപുരത്തിന്. 3000 മീറ്റര്‍ ജൂനിയര്‍ ബോയിസില്‍ തിരുവനന്തപുരം സായിയിലെ സല്മാന് ഫാറുഖാണ് സ്വര്‍ണം നേടിയത്.
രണ്ടാം സ്ഥാനം മാര്‍ബസേലിയോസ് കോതമംഗലത്തിന്റെ അമിത് എന്‍ബിയ്ക്ക്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റില്‍ ഇന്ന് 31 ഫൈനലുകളാണുള്ളത്.
മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍. സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്മാര്.
https://www.facebook.com/Malayalivartha