സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം. കായികമേളയുടെ ചരിത്രത്തില്‍ ഇത് പത്താം തവണയാണ് സെന്റ് ജോര്‍ജ് കിരീടം ചൂടുന്നത്. 2014ന് ശേഷം ആദ്യമായാണ് സെന്റ് ജോര്‍ജ് കിരീടം നേടുന്നത്. രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 130 പോയിന്റാണുള്ളത്. 77 പോയിന്റോടെ കോഴിക്കോട് മൂന്നാംസ്ഥാനത്ത് തുടരുന്നു.
192 പോയിന്റുമായി കുതിപ്പ് തുടരുന്ന എറണാകുളത്തിന്റെ മെഡല്‍ പട്ടികയില്‍ ഇതുവരെ 22 സ്വര്‍ണവും 21 വെള്ളിയും 14 വെങ്കലവും ഉണ്ട്. 15 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 130 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് തൊട്ടുപിന്നിലുണ്ട്.
കോഴിക്കോട് (ആറ് സ്വര്‍ണവും 10 വെള്ളിയും എട്ട് വെങ്കലവും ഉള്‍പ്പടെ 77), തിരുവനന്തപുരം (എട്ട് സ്വര്‍ണവും നാല് വെള്ളിയും 10 വെങ്കലവും ഉള്‍പ്പടെ 67), തൃശൂര്‍ (അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ 54) ജില്ലകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. കോട്ടയം (മൂന്ന് സ്വര്‍ണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം ഉള്‍പ്പെടെ 36).
"
https://www.facebook.com/Malayalivartha