സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം
സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം. പിന്നിട്ടുനിന്നശേഷം രണ്ടുഗോളടിച്ചു നിലവിലെ ജേതാക്കള്‍ റയോ വല്ലെക്കാനോയ്ക്കെതിരേ ജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ വിജയം
11ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ ബാഴ്സയാണ് ആദ്യം വല കുലുക്കിയത്. 35ാം മിനിറ്റില്‍ ഹൊസെ പൊസോ 25 അടി പുറത്തുനിന്നു തൊടുത്ത ഷോട്ടിലൂടെ വല്ലെക്കാനോ സമനില പിടിച്ചു. ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു.
57ാം മിനിറ്റില്‍ ഗാര്‍ഷ്യയിലൂടെ ബാഴ്സയെ ഞെട്ടിച്ച് വല്ലെക്കാനോ ലീഡ് നേടി. പക്ഷേ, അവസാനംവരെ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന ബാഴ്സ, 87ാം മിനിറ്റില്‍ ഔസ്മാന്‍ ഡെംബലയിലൂടെ സമനില പിടിച്ചു. മൂന്നു മിനിറ്റിനുശേഷം സുവാരസിലൂടെ വിജയഗോളും നേടി. റയോ വല്ലെക്കാനോയ്ക്കെതിരേ 2002നുശേഷം ബാഴ്സ പരാജയപ്പെട്ടിട്ടില്ല
ജയത്തോടെ 24 പോയിന്റുമായി ബാഴ്സ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 20 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാമത്. 17 പോയിന്റ് മാത്രമുള്ള റയല്‍ മാഡ്രിഡ് പട്ടികയില്‍ ഏഴാമതാണ്.
"
https://www.facebook.com/Malayalivartha