ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ജിയില്‍ വിക്ടോറിയ പ്ലസനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് റയല്‍ തകര്‍ത്തു
തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം റയല്‍ മാഡ്രിഡ് അവരുടെ വിശ്വരൂപം പുറത്തെടുത്തു. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ജിയില്‍ വിക്ടോറിയ പ്ലസനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് റയല്‍ തകര്‍ത്തുവിട്ടു.
കരിം ബെന്‍സേമ ഇരട്ട ഗോള്‍ നേടി തിളങ്ങിയപ്പോള്‍ കസിമെറോ, ബെയ്ല്, ടോണി ക്രൂസ് എന്നിവര്‍ ഗോള്‍ നേടി. 20 ാം മിനിറ്റില്‍ ബെന്‍സേമയാണ് ഗോള്‍ അടി തുടങ്ങിയത്. ഇതോടെ ബെന്‍സേമ ക്ലബിനു വേണ്ടി 200 ഗോള്‍ തികയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha