ഹോക്കി വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെതിരെ
ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന ഹോക്കി വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡാണ് എതിരാളികള്‍. ഇന്ന് വൈകിട്ടാണ് മത്സരം.
1975-ലെ വേള്‍ഡ് കപ്പ് വിജയത്തിനു ശേഷം 43 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ക്വാര്‍ട്ടറിലെങ്കിലും എത്തുന്നത്.
ഇന്ത്യ ലോക കപ്പില്‍ ഇതുവരെയും നെതര്‍ലന്‍ഡിനെ കളിയില്‍ വീഴ്ത്തിയിട്ടില്ല.ലോക കപ്പ് ചരിത്രത്തില്‍ 6 തവണയാണ് ഇന്ത്യയും നെതര്‍ലന്‍ഡും ഏറ്റുമുട്ടിയിട്ടുള്ളത്. 5 തവണയും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒന്ന് സമനിലയില്‍ പിരിഞ്ഞു.
ഏറ്റവുമൊടുവിലില് 2018 ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നെതര്‍ലന്‍ഡുമായി ഏറ്റുമുട്ടിയെങ്കിലും കളി 1-1 സമനിലയില്‍ പിരിയുകയായിരുന്നു.
നിലവിലെ റാങ്കിംഗ് പ്രകാരം നെതര്‍ലന്‍ഡ് 4-ാം സ്ഥാനത്തും ഇന്ത്യ 5-ാം സ്ഥാനത്തുമാണ്. അതിനാല്‍ തന്നെ മത്സരഫലം പ്രവചനാതീതമാണ്.
അടുത്ത കാലത്തെ ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷ.
ജര്‍മ്മനി-ബെല്‍ജിയം മത്സരവും ഇന്ന് നടക്കും.
https://www.facebook.com/Malayalivartha