ബി.ഡബ്ല്യൂ.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍

ബി.ഡബ്ല്യൂ.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ തായ്‌ലന്‍ഡിന്റെ മുന്‍ ലോക ചാന്പ്യന്‍ റാറ്റ്ച്‌നോക് ഇന്റനോണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു കലാശ പോരാട്ടത്തിന് അര്‍ഹത നേടിയത്.
54 മിനിറ്റുകൊണ്ട് സിന്ധു മത്സരം കൈയിലാക്കി. സ്‌കോര്‍: 2116, 2523. കഴിഞ്ഞ വര്‍ഷം വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ റണ്ണര്‍ അപ്പായിരുന്നു സിന്ധു. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. പ്രാഥമിക റൗണ്ടില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമിഫൈനലിന് യോഗ്യത നേടിയത്.
https://www.facebook.com/Malayalivartha


























