ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ പി.വി. സിന്ധുവിന് കിരീടം
ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ പി.വി. സിന്ധുവിന് കിരീടം. കലാശപ്പോരില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു ഈ വര്‍ഷത്തെ ആദ്യ കിരീടം നേടുന്നത്. സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണ്. നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സിന്ധുവിന്റെ കിരീട നേട്ടം.
ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. സ്കോര്‍ (2119, 2117).
https://www.facebook.com/Malayalivartha