ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ഇന്നിംഗ്‌സ് തോല്‍വിയിലേക്ക്

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ഇന്നിംഗ്‌സ് തോല്‍വിയിലേക്ക്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 20/3 എന്ന ദയനീയ നിലയിലാണ്. 276 റണ്‍സ് കൂടി നേടിയാല്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് ഇന്നിംഗ്‌സ് തോല്‍വി പോലും ഒഴിവാക്കാന്‍ കഴിയുകയുള്ളൂ. രണ്ടു ദിവസം കൂടി ശേഷിക്കുന്ന മത്സരത്തില്‍ ലങ്കയുടെ തോല്‍വി ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ടോം ലാതം നേടിയ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുടെ മികവില്‍ കിവീസ് ഒന്നാം ഇന്നിംഗ്‌സില്‍ 578 റണ്‍സ് സ്‌കോര്‍ ചെയ്തു.
264 റണ്‍സുമായി പുറത്താകാതെ നിന്ന ലാതം 21 ഫോറും ഒരു സിക്‌സും നേടി. കെയ്ന്‍ വില്യംസണ്‍ (91), റോസ് ടെയ്‌ലര്‍ (50), ഹെന്‍ട്രി നിക്കോള്‍സ് (50), കോളിന്‍ ഡി ഗ്രാന്റ്‌ഹോം (49) എന്നിവര്‍ ലാതത്തിന് ഉറച്ച പിന്തുണ നല്‍കി.
296 റണ്‍സ് ലീഡ് വഴങ്ങിയിറങ്ങിയ ലങ്കയുടെ മുന്‍നിര തകര്‍ന്നടിയുകയായിരുന്നു. ഗുണതിലക (3), കരുണരത്‌നെ (10), ധനഞ്ജയ ഡിസില്‍വ (0) എന്നിവരാണ് പുറത്തായത്.
കുശാല്‍ മെന്‍ഡിസ്ആഞ്ചലോ മാത്യൂസ് സഖ്യമാണ് ക്രീസില്‍. ടിം സൗത്ത് രണ്ടും ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും നേടി.
"
https://www.facebook.com/Malayalivartha


























