ഓസ്ട്രേലിയന്‍ ഓപ്പണ്‍; കരോളിനെ വോസ്നിയാക്കി മൂന്നാം റൗണ്ടില്‍

നിലവിലെ ചാമ്പ്യന്‍ കരോളിനെ വോസ്നിയാക്കി ഓസ്ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ കടന്നു. സ്വീഡന്റെ ജൊഹാന ലാര്‍സണെ പരാജയപ്പെടുത്തിയാണ് വോസ്നിയാക്കി മുന്നേറിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു വിജയം. റാങ്കിംഗില്‍ 75 ാം സ്ഥാനത്തുമാത്രമുള്ള ലാര്‍സണെ മൂന്നാം സീഡ് വോസ്നിയാക്കി 66 മിനിറ്റുകള്‍ക്കുള്ളില്‍ വീഴ്ത്തി. സ്കോര്‍: 6-1, 6-3. വെള്ളിയാഴ്ച നടക്കുന്ന മൂന്നാം റൗണ്ടില്‍ മരിയ ഷറപ്പോവ - റബേക്ക പീറ്റേഴ്സണ് മത്സരവിജയികളെ നേരിടും.
https://www.facebook.com/Malayalivartha


























