ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തി ഫെഡറര്‍ മൂന്നാം റൗണ്ടിൽ

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ കടന്ന് റോജര്‍ ഫെഡറര്‍. നിലവിലെ ചാമ്ബ്യന്‍ കൂടിയായ ഫെഡറര്‍ രണ്ട് റൗണ്ടുകളും പിന്നിട്ടത് ടെന്നീസ് പ്രേമികള്‍ക്ക് ഒട്ടേറെ പ്രതീക്ഷ നല്‍കുന്നു.
ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ഫെഡറര്‍ മൂന്നാം റൗണ്ടിലേക്കെത്തിയത്. സ്‌കോര്‍ 76(5), 76(3), 63.ആദ്യ സെറ്റില്‍ ഫെഡററുടെ സര്‍വ് ബ്രേക്ക് ചെയ്ത് ലോക റാങ്കിംഗില്‍ 189ാം സ്ഥാനക്കാരനായ ഇവാന്‍ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലാണ് കൈവിട്ടത്.
https://www.facebook.com/Malayalivartha

























