ഓസ്ട്രേലിയന്‍ ഓപ്പൺ; നിലവിലെ ജേതാവ് കരോളിന് വോസ്നിയാക്കിയെ പുറത്താക്കി മരിയ ഷറപ്പോവ
ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ജേതാവ് കരോളിന് വോസ്നിയാക്കി പുറത്ത്. അഞ്ചുതവണ ഗ്രാന്‍സ്ളാം ജേതാവ് മരിയ ഷറപ്പോവയോട് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് വോസ്നിയാക്കി തോല്‍വി വഴങ്ങിയത്. സ്കോര്‍: 6-4, 4-6, 6-3.
2017-ല്‍ വിലക്കിനുശേഷം കോര്‍ട്ടിലേക്കു തിരിച്ചുവന്ന ഷറപ്പോവയുടെ വന്‍ വിജയമാണിത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 30-ാം സീഡാണ് ഷറപ്പോവ.
https://www.facebook.com/Malayalivartha