ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി... മരിയ ഷറപ്പോവ ടൂര്‍ണമെന്റില്‍നിന്നു പുറത്ത്
ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. അഞ്ചുവട്ടം ഗ്രാന്‍സ്ളാം ജേതാവായ മരിയ ഷറപ്പോവ ടൂര്‍ണമെന്റില്‍നിന്നു പുറത്തായി. ഓസ്ട്രേലിയയുടെ ആഷ്ലി ബാര്ട്ടിയാണു മെല്‍ബണ്‍ പാര്‍ക്കില്‍ മുന്‍ ലോക ഒന്നാം നന്പറായ ഷറപ്പോവയെ അട്ടിമറിച്ചത്. സ്കോര്‍: 46, 61, 64. ബാര്‍ട്ടിയുടെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശമാണിത്. 2009ല്‍ യെലേന ഡോക്കിച്ചിനുശേഷം ഒരു ഓസ്ട്രലിയന്‍ താരം ഓസ്ട്രലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നതും ആദ്യമാണ്.
രണ്ടുതവണ വിംബിള്‍ഡണ്‍ ജേതാവായ പെട്ര ക്വിറ്റോവയാണ് ക്വാര്‍ട്ടറില്‍ ബാര്‍ട്ടിയുടെ എതിരാളി. അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ കീഴടക്കിയാണ് ക്വിറ്റോവ ക്വാര്‍ട്ടറിലെത്തിയത്. നിലവിലെ ജേതാവ് കരോളിന് വോസ്നിയാക്കിയെ കീഴടക്കിയാണ് ഷറപ്പോവ നാലാം റൗണ്ടിലെത്തിയത്. 2017ല്‍ വിലക്കിനുശേഷം കോര്‍ട്ടിലേക്കു തിരിച്ചുവന്ന ഷറപ്പോവയുടെ വന്‍ വിജയമായിരുന്നു ഇത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 30ാം സീഡായിരുന്നു ഷറപ്പോവ.
https://www.facebook.com/Malayalivartha