ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. രണ്ടാം സീഡ് ആഞ്ചലിക് കെര്‍ബറെ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത ഡാനിയേല കോളിന്‍സ് അട്ടിമറിച്ചു
ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. രണ്ടാം സീഡ് ആഞ്ചലിക് കെര്‍ബറെ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത ഡാനിയേല കോളിന്‍സ് അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കോളിന്‍സിന്റെ ജയം. സ്കോര്‍: 60, 62.
ആദ്യ സെറ്റില്‍ വെറും 20 മിനിറ്റുകൊണ്ട് നിലവിലെ വിംബിള്‍ഡണ്‍ ജേതാവിനെ വീഴ്ത്തിയ കോളിന്‍സ്, ഒരു മണിക്കൂറിനുള്ളില്‍ മത്സരം അവസാനിപ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. പെര്‍ത്തില്‍ ഹോപ്മാന്‍ കപ്പ് ജയിച്ചെത്തിയ കെര്‍ബര്‍, ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടാന്‍ ഏറ്റവും സാധ്യതയുള്ള താരമായാണ് വിലയിരുത്തപ്പെട്ടത്.
"
https://www.facebook.com/Malayalivartha