ഓസ്ട്രേലിയന്‍ ഓപ്പണിൽ ഇന്ന് അട്ടിമറിയുടെ ദിനം; നിലവിലെ ചാമ്പ്യൻ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടർ കാണാതെ പുറത്ത്
നിലവിലെ ചാമ്ബ്യനായ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടറിലെത്താതെ പുറത്ത്. പതിനാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസാണ് ഫെഡററെ അട്ടിമറിച്ചത്. 7-6, 6-7, 5-7, 6-7 എന്ന സ്കോറിനാണ് ഫെഡററുടെ തോല്‍വി.
ഫെഡററെ ആത്മവിശ്വാസത്തോടെ നേരിടുമെന്ന വാക്കുകള്‍ ശരിവെച്ചായിരുന്നു സിറ്റ്സിപാസിയുടെ പോരാട്ടം. വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു സിറ്റ്സിപാസിന്റെ ജയം. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് ഫെഡറര്‍ അടിയറവ് പറഞ്ഞത്. ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടാന്‍ ഏറ്റവും സാധ്യതയുള്ള താരമായാണ് ഫെഡററെ വിലയിരുത്തപ്പെട്ടത്.
https://www.facebook.com/Malayalivartha