സ്പാനിഷ് ലാലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം
സ്പാനിഷ് ലാലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം. ലെഗാനസിലെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബാഴ്സ തകര്‍ത്തു. ഔസ്മാന്‍ ഡെംബലെ (32ാം മിനിറ്റ്), ലൂയിസ് സുവാരസ് (71ാം മിനിറ്റ്), ലയണല്‍ മെസി (92ാം മിനിറ്റ്) എന്നിവരാണ് ബാഴ്സയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്.
മിഡില്സ്ബറോയില്നിന്നു വായ്പാ അടിസ്ഥാനത്തില്‍ എത്തിയ മാര്ട്ടിന് ബ്രയ്ത്വെറ്റിന്റെ വകയായിരുന്നു ലെഗാനസിന്റെ ആശ്വാസഗോള്‍. ആദ്യ പകുതിയില്‍ സൈഡ് ബെഞ്ചിലിരുന്ന മെസി രണ്ടാം പകുതിയിലാണ് കളിക്കാനിറങ്ങിയത്. 20 മത്സരങ്ങളില്‍നിന്ന് 46 പോയിന്റുള്ള ഏണസ്റ്റോ വാല്‍വെര്‍ദെയുടെ ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു.
41 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും 36 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാമതുമാണ്.
https://www.facebook.com/Malayalivartha