"ധോണിക്ക്ഏതൊരു നമ്പറിലും കളിയ്ക്കാന്‍ അറിയാം; ധോണിയെ വനോളംപുകഴ്ത്തി മുന്‍ ഓസീസ് താരം മൈക്കിള്‍ ക്ലാര്‍ക്ക്
2018 ധോണിക്ക് മോശം വര്‍ഷമായിരുന്നു, ബാറ്റ് കൊണ്ടും വിക്കറ്റിന് പുറകില്‍ കീപ്പിങ്ങിലും കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ ധോണിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2019 ഒന്നാന്തരമായി തന്നെ തുടങ്ങാന്‍ ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയില്‍ മാന്‍ ഓഫ് ദി സീരിസ് നേടി ഗംഭീരമായി തന്നെ തുടങ്ങിയ ധോണി 193 എന്ന ആവറേജില്‍ 193 റണ്‍സ് ആണ് അടിച്ചെടുത്തത്. ഒരു തവണ മാത്രമാണ് ധോണിയെ പുറത്താക്കാനും ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്.
ധോണിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് താരം മൈക്കിള്‍ ക്ലാര്‍ക്ക്. "ധോണിക്ക്ഏതൊരു നമ്ബറിലും കളിയ്ക്കാന്‍ അറിയാം. സിറ്റുവേഷന് അനുസരിച്ചു ബാറ്റ് ചെയ്യാനുള്ള കഴിവുണ്ട് ധോണിക്ക്. 300ലധികം ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ധോണിക്ക് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാവും." ക്ലര്‍ക്ക് പറഞ്ഞു.
"4, 5 അല്ലെങ്കില്‍ 6 എന്ന സ്ഥാനത്ത് ബാറ്റ് ചെയ്യാനുള്ള കഴിവ് ധോണിക്കുണ്ട്, വിരാട് കോഹ്ലി ധോണിയെ സാഹചര്യത്തിന് അനുസരിച്ചു ഉപയോഗിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു" - ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha