ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്നും സെറീന വില്യംസ് പുറത്ത്
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്നും സെറീന വില്യംസ് പുറത്തായി. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സെറീന അടിയറവ് പറഞ്ഞത്. സ്കോര്‍ 46, 64, 57. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലപ്പിനെ വീഴ്ത്തിയെത്തിയ സെറീനയ്ക്ക് ക്വാര്‍ട്ടറില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടു. 46 എന്ന നിലയില്‍ ആദ്യ സെറ്റ് പോയെങ്കിലും ശക്തമായി തിരിച്ചടിച്ച സെറീന രണ്ടാം സെറ്റില്‍ തിരിച്ചുവന്നു.
എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് അനായാസം നേടി സെറീന സെമിയിലേക്ക് കുതിക്കുന്നുവെന്ന് തോന്നിക്കുന്ന ഘട്ടത്തിലാണ് പ്ലിസ്കോവ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയത്. മൂന്നാം സെറ്റില്‍ 51 എന്ന നിലയില്‍ സെറീന മുന്നിട്ടുനിന്നിരുന്നു. പിന്നീട് തിരിച്ചടിച്ച പ്ലിസ്കോവ തുടര്‍ച്ചയായി ആറ് ഗെയിമുകള്‍ വിജയിച്ചാണ് അപ്രതീക്ഷിതമായി സെമി ബര്‍ത്ത് നേടിയത്.
"
https://www.facebook.com/Malayalivartha