ഓസ്ട്രേലിയന്‍ ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് സെമിയില്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്ബര്‍ താരം നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ എതിരാളി ജപ്പാന് താരം കി നിഷികോരി പരിക്കേറ്റ് പുറത്തായതോടെ ജോക്കോവിച്ച് സെമി ഉറപ്പിക്കുകയായിരുന്നു.
മത്സരത്തില്‍ ജോക്കോവിച്ച് 6-1, 4-1 എന്ന സ്കോറിനു മുന്നിട്ടുനില്ക്കുമ്ബോഴായിരുന്നു നിഷികോരിയുടെ പിന്മാറ്റം. തുടയ്ക്കേറ്റ പരിക്കാണ് ഏഷ്യന്‍ താരത്തെ വലച്ചത്. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ലുക്കാസ് പൗളിയാണ് ജോക്കോവിച്ചിന്റെ എതിരാളി.
https://www.facebook.com/Malayalivartha