പ്രഥമ പ്രോ വോളി ലീഗിന്റെ ഉദ്ഘാടനപോരാട്ടത്തില്‍ ഇന്ന് വൈകീട്ട് ഏഴിന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും യു മുംബ വോളിയും ഏറ്റുമുട്ടും
പുത്തന്‍ കളിനിയമങ്ങളുമായി കളത്തില്‍ ആവേശത്തിന്റെ സ്മാഷിന് സാക്ഷ്യം ഹിക്കാന്‍ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങി. പ്രഫഷനലിസത്തിന്റെ കാഹളംമുഴക്കി പ്രഥമ പ്രോ വോളി ലീഗിന്റെ ഉദ്ഘാടനപോരാട്ടത്തില്‍ ഇന്ന് വൈകീട്ട് ഏഴിന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും യു മുംബ വോളിയും ഏറ്റുമുട്ടും. ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവടക്കമുള്ള പ്രമുഖര്‍ ആദ്യ മത്സരത്തിന് സാക്ഷികളാകാനെത്തും.
തൃശൂര്‍ അന്തിക്കാട് സ്വദേശിയും മുന്‍ ഇന്ത്യന്‍ നായകനുമായ റെയില്‍വേയുടെ ടി.സി. ജ്യോതിഷ് പരിശീലിപ്പിക്കുന്ന കൊച്ചി കന്നിയങ്കം ജയിച്ച് മുന്നേറാനുള്ള ഒരുക്കത്തിലാണ്. തൃപ്രയാറില്‍ രണ്ടാഴ്ചയിലേറെ നീണ്ട പരിശീലനത്തിനും സന്നാഹമത്സരങ്ങള്‍ക്കും ശേഷമാണ് കൊച്ചി ടീം കച്ചകെട്ടുന്നത്. തമിഴ്നാടിന്റെ ഇന്റര്‍നാഷനല്‍ സെറ്റര്‍ മോഹന്‍ ഉക്രപാണ്ഡ്യനാണ് ക്യാപ്റ്റന്‍. കാത്തുകാത്തിരുന്ന നിമിഷമെത്തിയെന്നും ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കാനാവുന്നത് വലിയ വരദാനമാണെന്നും ഉക്രപാണ്ഡ്യന് പറഞ്ഞു. മനു ജോസഫ്, പി. രോഹിത്, മുജീബ് എന്നീ മലയാളികളും കളിക്കും. അമേരിക്കയുടെ ബ്ലോക്കിങ് ഇതിഹാസം ഡേവിഡ് ലീയാണ് ടീമിലെ പ്രമുഖ വിദേശതാരം. റെയില്‍വേയുടെ ജനപ്രിയ അറ്റാക്കര്‍ കാക്ക എന്ന എസ്.പ്രഭാകരനും ചേരുമ്പോള്‍ കൊച്ചിക്കാണ് കടലാസില്‍ മുന്‍തുക്കം.
ഇന്ത്യന്‍ താരവും ഛത്തിസ്ഗഢ് സ്വദേശിയുമായ ദീപേഷ് സിഹ്നയാണ് യു മുംബയുടെ ക്യാപ്റ്റന്‍. ജമ്മുകശ്മീരില്‍ നിന്നുള്ള ഏക ഇന്റര്‍നാഷനലായ സഖ്െൈലന് താരിഖ്, മലയാളിയായ ഇ.ജെ. ജോണ്‍ ജോസഫ്, പങ്കജ് ശര്‍മ എന്നിവരും ടീമിലുണ്ട്. തുര്‍ക്കിയുടെ അറ്റാക്കര്‍ ടോമിസ്ലാവ് കോസ്കോവിച്ചിന്റെ അപാരമായ പരിചയസമ്പത്ത് മുംബൈക്ക് ഗുണമാകും.
https://www.facebook.com/Malayalivartha