ചെല്‍സി വിട്ട് തുര്‍ക്കിയില്‍ എത്തിയ വിക്ടര്‍ മോസെസിന് ഗോളോടെ അരങ്ങേറ്റം
ചെല്‍സി വിട്ട് തുര്‍ക്കിയില്‍ എത്തിയ വിക്ടര്‍ മോസെസിന് ഗംഭീര അരങ്ങേറ്റം. ഇന്നലെ ഫെനര്‍ബചെ ജേഴ്സിയില്‍ ആദ്യമായി ഇറങ്ങിയ മോസസ് ഗോളോടെയാണ് അരങ്ങേറിയത്. കളിയുടെ 63ആം മിനുട്ടില്‍ സബ്ബായി എത്തിയ മോസസ് 10 മിനുട്ടിനുള്ളില്‍ തന്നെ തന്റെ ഗോള്‍ കണ്ടെത്തി.
ചെല്‍സിയില്‍ കുറേ കാലമായി വിങ്ങ് ബാക്കിന്റെ റോളില്‍ കളിക്കുകയായിരുന്ന മോസസ് പക്ഷെ ഇന്നലെ അറ്റാക്കിംഗ് വിങ്ങറായാണ് തുര്‍ക്കിയില്‍ ഇറങ്ങിയത്. മോസസിന്റെ ഗോളിന്റെ ബലത്തില്‍ ഗോസ്റ്റെപെയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിക്കാന്‍ ഫെനെര്ബചെയ്ക്കായി.
റിലഗേഷന്‍ ഭീഷണിയില്‍ ആയിരുന്ന ഫെനര്‍ബചെ ഇപ്പോള്‍ മെല്ലെ കരകയറുകയാണ്. ഇന്നലത്തെ ജയത്തോടെ ലീഗില്‍ ടീം 12ആം സ്ഥാനത്തേക്ക് എത്തി. സാധാരണ എപ്പോഴും കിരീട പോരാട്ടത്തില്‍ ഉണ്ടാകുന്ന ഫെനര്ബചെയ്ക്ക് ഈ സീസണ് തിരിച്ചടികളുടേതായിരുന്നു.
fr
https://www.facebook.com/Malayalivartha