വനിതകളുടെ ട്വന്റി20 പോരാട്ടത്തില്‍ കീവിസിന് ജയം, ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി
വനിതകളുടെ ട്വന്റി20 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 20ന് കിവീസ് നേടി. പരന്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൗമാരക്കാരി ജാമിയ റോഡ്രിഗസിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ആറ് വിക്കറ്റിന് 135 റണ്‍സ് നേടി. ജാമിയ 53 പന്തില്‍ 72 റണ്‍സ് നേടി. ആറ് ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു മുംബൈക്കാരിയുടെ ഇന്നിംഗ്സ്. ഓപ്പണര്‍ സ്മൃതി മന്ദാനയുമൊത്ത് ജാമിയ രണ്ടാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്മൃതി 36 റണ്‍സ് നേടി. എന്നാല്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും കാര്യമായ സംഭാവന നല്കാന് കഴിയാതിരുന്നതോടെ അവസാന ഓവറുകളില്‍ സ്കോറിംഗ് നിരക്ക് താഴ്ന്നു. കിവീസിന് വേണ്ടി റോസ് മേരി മെയര്‍ രണ്ടു വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ സൂസി ബെയ്റ്റ്സ് നേടിയ അര്‍ധ സെഞ്ചുറിയിലൂടെ അവസാന പന്തില്‍ കിവീസ് ജയിച്ചു കയറി. സൂസി 62 റണ്‍സ് നേടി. കളിയിലെ താരവും സൂസി തന്നെ. ഇന്ത്യയ്ക്ക് വേണ്ടി രാധ യാദവും അരുന്ധതി റെഡ്ഡിയും രണ്ടും വീതം വിക്കറ്റുകള്‍ നേടി.
https://www.facebook.com/Malayalivartha