ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഇനി എയര്‍ക്രാഫ്റ്റ് സഹപൈലറ്റാകും
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു എയര്‍ക്രാഫ്റ്റ് സഹപൈലറ്റാകുന്നു . ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ സഹപൈലറ്റായി പറക്കാനൊരുങ്ങുകയാണ് സിന്ധു. ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തിലാണ് പ്രദര്‍ശനം.
23-കാരിയായ സിന്ധു പോര്‍വിമാനം പറപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും സ്വന്തമാക്കാനൊരുങ്ങുകയാണ്. രണ്ടു സീറ്റുകളുള്ളതാണ് ഈ പോര്‍വിമാനം. ബെംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമപ്രദര്‍ശനത്തിലാണ് സിന്ധു പോര്‍വിമാനം പറപ്പിക്കുക. വ്യോമപ്രദര്‍ശനത്തിന്റെ ഭാഗമായി വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് ശനിയാഴ്ച വനിതദിനമായി ആചരിക്കുകയാണ്. ക്ലിയറന്‍സ് ലഭിച്ച് വ്യോമ സേനയുടെ ഭാഗമായതിന് പിന്നാലെ തേജസ് പറപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടവും ഇതോടെ സിന്ധുവിന് സ്വന്തമാകും.
https://www.facebook.com/Malayalivartha