ലൂയി സുവാരസിന്റെ ഇരട്ട ഗോള്‍ മികവില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്സലോണ കോപ ഡെല്‍ റിയോ ഫൈനലില്‍
ലൂയി സുവാരസിന്റെ ഇരട്ട ഗോള്‍ മികവില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്സലോണ കോപ ഡെല്‍ റിയോ ഫൈനലിലെത്തി. തുടര്‍ച്ചയായി ആറാം തവണയാണ് കാറ്റലന്മാര് കലാശപ്പോരിനെത്തുന്നത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തട്ടകത്തില്‍ ബാഴ്സ വിജയിച്ചത്. നേരത്തേ നടന്ന ആദ്യ പാദ മത്സരം സമനിലയില്‍ കലാശിച്ചതിനെ ( 11) തുടര്‍ന്ന് വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരു ടീമും ഇറങ്ങിയത്. ഇരു പാദങ്ങളിലുമായി 41 എന്ന സ്കോറിനാണ് ബാഴ്സയുടെ വിജയം.
കളിയില്‍ സുവാരസ് എന്ന ബാഴ്സ ഗോളടിയന്ത്രമാണ് റയലിന് ഏറ്റവും പാരയായത്. 50,73 മിനുട്ടുകളിലായിരുന്നു സുവാരസ് ഗോള്‍ നേടിയത്. 69 ആം മിനിറ്റില്‍ വരാനെ നേടിയ സെല്‍ഫ് ഗോള്‍ കൂടി ചേര്‍ന്നതാണ് റയല്‍ പതനം.
മെയ് 25നാണ് കോപ ഡെല്‍ റിയോ ഫൈനല്‍. റിയല്‍ ബെറ്റിസ് വലന്‍സിയ പോരിലെ വിജയികള്‍ ആണ് ബാഴ്സയുടെ എതിരാളി.
L
https://www.facebook.com/Malayalivartha