ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ സൈനാ നെഹ്വാളിന് വിജയത്തുടക്കം
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈനാ നെഹ്വാളിന് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ സൈന സ്കോട്ലന്ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി. സ്കോര്‍ 21-17, 21-18. രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഡെന്മാര്ക്കിന്റെ ലിന് ജെര്‍സ്ഫെല്‍ഡ് ആണ് സൈനയുടെ എതിരാളി.
അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സമീര്‍ വര്‍മ ആദ്യ റൗണ്ട് പോരാട്ടത്തില്‍ വിക്ടര്‍ അക്സല്‍സെനോട് തോറ്റ് പുറത്തായി. ഒന്നിനെതിരെ രണ്ടു ഗെമിയുകളിലാണ് സമീര്‍ വര്‍മ പൊരുതി തോറ്റത്. സ്കോര്‍ 21-16, 18-21, 14-21. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സിക്കി-പ്രണവ് ജെറി ചോപ്ര സഖ്യവും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഹോംങ്കോംഗിന്റെ ചാംഗ് ടാക ചിംഗ്-വിംഗ് യുങ് സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി.
https://www.facebook.com/Malayalivartha