ഇന്ത്യയുടെ സൈന നേവാളും കെ.ശ്രീകാന്തും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഇന്ത്യയുടെ സൈന നേവാളും കെ.ശ്രീകാന്തും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍, സായി പ്രണീത് രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി. വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ സൈന ഡെന്‍മാര്‍ക്കിന്റെ ലിനെ യാര്‍സ്‌ഫെല്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ ജയം.
ആദ്യ ഗെയിം നിസാര സ്‌കോറിന് നഷ്ടപ്പെട്ടശേഷം സൈന ഉജ്വലമായി തിരിച്ചുവരികയായിരുന്നു. സ്‌കോര്‍: 821, 2116, 2113. ഒരു ഗെയിം നഷ്ടപ്പെട്ടെങ്കിലും പുരുഷ സിംഗിള്‍സില്‍ തിരിച്ചുവന്നാണ് ശ്രീകാന്തും ജയം സ്വന്തമാക്കിയത്. ഇന്‍ഡൊനീഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോല്‍പിച്ചത്. സ്‌കോര്‍: 2117, 1121, 2112.
മറ്റൊരു ഇന്ത്യന്‍ പ്രതീകഷയായിരുന്ന ബി.സായിപ്രണീത് ഹോങ് കോങ്ങിന്റെ ലോങ് അംഗസിനോട് മടക്കമില്ലാത്ത രണ്ട് ഗെയിമുകള്‍ക്കാണ് തോറ്റത്: സ്‌കോര്‍: 1221, 1721. ക്വാര്‍ട്ടറില്‍, രണ്ടു തവണ ചാമ്പ്യനായ ചൈനീസ് തായ്‌പെയിയുടെ തായ് സു യിങ്ങായിരിക്കും സൈനയുടെ എതിരാളി. ഇതുവരെ പന്ത്രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും പന്ത്രണ്ട് തവണയും ജയം സു യിങ്ങിനൊപ്പമായിരുന്നു. ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോയാണ് പുരുഷ ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി.
https://www.facebook.com/Malayalivartha


























