ലാലിഗയില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം
ലാലിഗയില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. റയോ വലെക്കാനോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ കീഴ്പ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്. 24ാം മിനിറ്റില്‍ റയോയ്ക്കുവേണ്ടി റൗള്‍ ഡി തോമസാണ് ഗോള്‍ നേടിയത്. ഇതോടെ സമ്മര്‍ദത്തിലായ ബാഴ്സ 38ാം മിനിറ്റില്‍ പീക്കേയിലൂടെ തിരിച്ചടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലിയോണല്‍ മെസ്സി ബാഴ്സയുടെ ലീഡ് ഉയര്‍ത്തി. ഇതോടെ സമനിലയ്ക്കായി പൊരുതിയ റയോയുടെ നെഞ്ചില്‍ സുവാരസ് അവസാന ആണിയും അടിച്ചു. 82ാം മിനിറ്റിലായിരുന്നു സുവാരസിന്റെ ഗോള്‍. ബാഴ്സ ഇതോടെ ഏഴ് പോയിന്റ് ലീഡില്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
27 മത്സരങ്ങളില്‍നിന്ന് 63 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയ്ക്ക് 27 മത്സരങ്ങളില്‍നിന്ന് 56 പോയിന്റാണുള്ളത്.
"
https://www.facebook.com/Malayalivartha