കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയ്ക്ക് പിഴ
കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയ്ക്ക് പിഴ. 12 ലക്ഷം രൂപ പിഴ. ശനിയാഴ്ച പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെതുടര്ന്നാണ് രോഹിതിന് പിഴ ചുമത്തിയത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പേരിലാണ് പിഴ.ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലിക്കും നേരത്തേ ഇത്തരത്തില്‍ പിഴ ശിക്ഷ ലഭിച്ചിരുന്നു.
അതേസമയം മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 176 റണ്‍സ് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് എട്ട് പന്ത് ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു
https://www.facebook.com/Malayalivartha