സബ് ജൂനിയര്‍ ലീഗില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ബിയില്‍ എഫ് സി കേരള അണ്ടര്‍ 13 ടീമിന് ആദ്യ വിജയം
സബ് ജൂനിയര്‍ ലീഗില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ബിയില്‍ എഫ് സി കേരള അണ്ടര്‍ 13 ടീമിന് ആദ്യ വിജയം. ഇന്ന് തൃശ്ശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഗുരുവായൂര്‍ സ്പോര്‍ട്സ് അക്കാദമിയെ ആണ് എഫ് സി കേരള തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു എഫ് സി കേരളയുടെ ജയം.
എഫ് സി കേരളയ്ക്ക് വേണ്ടി മുഹമ്മദ നിഹാല്‍, മുഹമ്മദ് മുസമ്മില്‍ എന്നിവരാണ് ഗോള്‍ നേടിയത്. നിഹാല്‍ കഴിഞ്ഞ മത്സരത്തിലും ഗോള്‍ നേടിയിരുന്നു. ഗുരുവായൂര്‍ സ്പോര്‍ട്സ് അക്കാദനി ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ മാംഗ്ലൂര്‍ എഫ് സി ആയിരുന്നു ഗുരുവായൂറിനെ തോല്‍പ്പിച്ചത്. എഫ് സി കേരളയും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha