സ്പാനിഷ് ലാലീഗ മത്സരങ്ങളില്‍ ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ക്ക് ജയം
സ്പാനിഷ് ലാലീഗ മത്സരങ്ങളില്‍ ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ക്ക് ജയം. ബാഴ്സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ സോസിദാദിനെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിന് ഐബറിനെയാണ് അത്ലറ്റിക്കോ മാഡ്രിഡ് വീഴ്ത്തിയത്.
ജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 9 ആയി പുനസ്ഥാപിച്ച ബാഴ്സക്ക് കിരീടം ഇനി അധികം ദൂരെയല്ല. അടുത്ത 2 മത്സരത്തില്‍ ജയിച്ചാല്‍ ബാഴ്സക്ക് കിരീടം ഉറപ്പിക്കാനാകും. ബാഴ്സയുടെ തട്ടകമായ ക്യാമ്പ്്നൗവില് നടന്ന പോരാട്ടത്തില്‍ 45ം മിനുറ്റില്‍ ലെംഗ്ലെറ്റ്, അറുപത്തിനാലാം മിനുറ്റില്‍ ജോര്‍ഡി ആല്‍ബ എന്നിവര്‍ ബാഴ്സയ്ക്കായി സ്കോര്‍ ചെയ്തു. അറുപത്തിരണ്ടാം മിനുറ്റില്‍ ജുവാന്മിയാണ് റയല്‍ സോസിദാദിനായി ഗോള്‍ നേടിയത്.
https://www.facebook.com/Malayalivartha