മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്
മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ(63, 64) നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. മൂന്നാം തവണയാണ് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. ലോക ഒന്നാം നമ്പറായ ജോക്കോവിച്ചിന്റെ 33ാം മാസ്റ്റേഴ്സ് 1000 കിരീടമാണിത്.
ഇതോടെ മാസ്റ്റേഴ്സ് 1000 കിരീടനേട്ടത്തില്‍ റഫാല്‍ നദാലിനൊപ്പമെത്തി ജോക്കോവിച്ച്. മൂന്നാം സ്ഥാനത്തുള്ള റോജര്‍ ഫെഡററിന് 27 മാസ്റ്റേഴ്സ് 1000 കിരീടങ്ങളാണുള്ളത്.
https://www.facebook.com/Malayalivartha