പരിക്ക്; റോം ഓപ്പണില്‍ നിന്ന് ഫെഡറര്‍ പിന്മാറി
കൂടുതല്‍ കാലം ടെന്നീസ് കളിക്കുന്നതിന് വേണ്ടി മൂന്ന് വര്‍ഷങ്ങള്‍ ക്ലേ കോര്‍ട്ടില്‍ നിന്ന് മാറിനിന്ന ശേഷം തിരിച്ചെത്തിയ ഫെഡറര്‍ പരിക്ക് മൂലം റോം ഓപ്പണില്‍ നിന്ന് പിന്മാറി. കാലില്‍ ഏറ്റ പരിക്കാണ് ഫെഡറര്‍ക്ക് വില്ലനായത്. രണ്ട് ദിവസം മുമ്ബ് പെയ്ത മഴ മൂലം ഇന്നലെ തുടര്‍ച്ചയായി 2 മത്സരങ്ങള്‍ കളിക്കേണ്ടി വന്നത് വിനയായി എന്നുവേണം അനുമാനിക്കാന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവതാരം സിസിപ്പാസിനെ നേരിടാന്‍ ഇരിക്കുമ്ബോഴാണ് ഫെഡറര്‍ പിന്‍വാങ്ങുന്നത്.
വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഫ്രഞ്ച് ഓപ്പണിലും സ്വിസ് ഇതിഹാസം കളിക്കാന്‍ സാധ്യതയില്ല. ഇതോടെ സിസിപ്പാസ് സെമി ഉറപ്പിച്ചിട്ടുണ്ട്. നദാല്‍, നിഷിക്കോരി, വേര്‍ദാസ്കോ, ഡെല്‍പോട്രോ, ജോക്കോവിച്ച് മുതലായ പ്രമുഖര്‍ എല്ലാം റോം ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha