റഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ സെമിയില്‍ കടന്നു
നിലവിലെ ചാമ്പ്യന്‍ റഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ സെമിയില്‍ കടന്നു. സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡസ്കോയെ പരാജയപ്പെടുത്തിയാണ് ലോക രണ്ടാം നമ്പര്‍ സെമിയില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമാണ് നാട്ടുകാരനെ റോമില്‍ എട്ട് തവണ ചാമ്പ്യനായിട്ടുള്ള നദാല്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 64, 60. സെമിയില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസാണ് നദാലിന്റെ എതിരാളി.
ക്വാര്‍ട്ടറില്‍ റോജര്‍ ഫെഡറര്‍ പിന്മാറിയതിനെ തുടര്‍ന്ന് ബൈ ലഭിച്ചാണ് സിറ്റ് സിപാസ് സെമിയിലെത്തിയത്. ലോക മൂന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ വലതുകാലിനേറ്റ പരിക്കിനെത്തുടന്ന് മത്സരത്തിനു മുമ്പ് ടൂര്‍ണമെന്റില്‍നിന്നു പി ന്മാറുകയായിരുന്നു. നദാല്‍ കഴിഞ്ഞ നാല് തവണയും റോമില്‍ സെമിയില്‍ എത്തിയിട്ടും ഫൈനലില്‍ കടക്കാന്‍ സാധിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha